പൊലീസിനു നേരെ വെല്ലുവിളി ,കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷത്തിന് ക്വട്ടേഷൻ-ഗുണ്ടാസംഘ തലവന്മാര്‍ ചേര്‍ത്തലയില്‍ സംഘടിച്ചു ; ഞെട്ടിത്തരിച്ച്‌ പൊലീസ്.

Spread the love

ആലപ്പുഴ: പൊലീസിനെ വെല്ലുവിളിച്ച്‌ ചേര്‍ത്തലയില്‍ ക്വട്ടേഷൻകാരുടെ സമ്മേളനം. ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസ് പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷൻ നേതൃത്വമാണ് പെരുമ്പാവൂർ അനസിന്‍റെ സംഘത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ഷാനിന്‍റെ വീട്ടില്‍ സംഘടിച്ചത്.

 

 

 

 

കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ മറവില്‍ ക്വട്ടേഷൻ സംഘ നേതാക്കള്‍ യോഗം ചേര്‍ന്നത് പൊലീസിനെയും ആശങ്കപ്പെടുത്തുകയാണ്. കാപ്പ കേസില്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഷാരോണ്‍, കായംകുളത്ത് നവകേരള സദസ്സിന്‍റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന അരുണ്‍ എന്നിവരും പരിപാടിയിലുണ്ടായിരുന്നു.

 

 

 

 

പൊലീസിന്‍റെ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന അരുണിനെ പിടിക്കാത്തതിന് പിന്നില്‍ ഭരണകക്ഷി സമ്മര്‍ദ്ദമാണെന്ന ആക്ഷേപത്തിന് അടിവരയിടുന്ന സംഭവമാണ് ഇതെന്നും ചര്‍ച്ച ഉയരുകയാണ്. ഇവരുടെ ജന്മദിനാഘോഷ പരിപാടി സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായതോടെയാണ് പൊലീസ് വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പെരുമ്ബാവൂരിലെ കൊടുംകുറ്റവാളി അനസിന്‍റെ സംഘത്തില്‍പ്പെട്ട ഷാനിന്‍റെ വീട്ടില്‍ ഞായറാഴ്ച നടന്നത് ക്വട്ടേഷൻ ആസൂത്രണ യോഗമായിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടി രഹസ്യന്വേഷണ വിഭാഗം ഓട്ടം തുടങ്ങിയിട്ടുണ്ട്. പിടികിട്ടാപുള്ളികളടക്കം ആഘോഷത്തിനായി സംഘടിച്ചത് പൊലീസിനും നാണക്കേടായിരിക്കുകയാണ്.