പാക്കറ്റ് ചപ്പാത്തി വാങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ , കവറില്‍ ഈ വില്ലന്മാരുടെ പേരുകള്‍ കാണില്ല, രോഗങ്ങള്‍ പിന്നാലെ!
ഇന്നത്തെ കാലത്ത് ഷുഗര്‍, ബിപി, കൊളസ്‌ട്രോള്‍ രോഗികളില്ലാത്ത വീടുകള്‍ കുറവായിരിക്കും. അതിനാല്‍ തന്നെ മിക്കവാറും വീടുകളില്‍ അത്താഴം ഗോതമ്ബ് കൊണ്ടുള്ള വിഭവങ്ങളായിരിക്കും.
ഇക്കാരണത്താല്‍ ഇൻസ്റ്റന്റ് ചപ്പാത്തിയെ ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. മാത്രമല്ല തിരക്ക് പിടിച്ച ജീവിതത്തില്‍ മാവ് കുഴച്ച് പരത്തിയെടുത്ത് ചപ്പാത്തി ഉണ്ടാക്കാനും മിക്കവര്‍ക്കും സമയം ലഭിക്കുകയില്ല. ഇക്കാരണങ്ങളാല്‍ മിക്ക വീടുകളിലും ഇൻസ്റ്റന്റ് ചപ്പാത്തി പതിവ് വിഭവമായിരിക്കും. എന്നാല്‍ വീട്ടില്‍ പൊടിക്കുന്ന മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചപ്പാത്തിയേക്കാളും കടയില്‍ നിന്ന് മാവ് വാങ്ങിയുണ്ടാക്കുന്ന ചപ്പാത്തിയേക്കാളും ഇൻസ്റ്റന്റ് ചപ്പാത്തിക്ക് ഏറെ ദോഷഫലങ്ങളുണ്ട്.
അന്നന്ന് ഉണ്ടാക്കുന്ന ‘പച്ച’ ചപ്പാത്തിയാകില്ല കടകളില്‍ കാണുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് മാവ് കുഴച്ച് പരത്തിയവയായിരിക്കും പ്ളാസ്റ്റിക് പാക്കറ്റുകളിലാക്കി കടകളില്‍ വച്ചിരിക്കുന്നത്. ഇത് ദിവസങ്ങളോളം കേടാകാതിരിക്കാൻ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പ്രിസര്‍വേറ്റീവിനൊപ്പം മാവില്‍ ചേര്‍ക്കുന്ന മറ്റ് രണ്ട് പദാര്‍ത്ഥങ്ങളും വലിയ അപകടകാരികളാണ്. ബേക്കിംഗ് സോഡ, വനസ്‌പതി പോലുള്ള ഹൈഡ്രോജനേറ്റഡ് ഫാറ്റ് എന്നിവ മാവില്‍ ചേര്‍ക്കുമെങ്കിലും ഇവ പാക്കറ്റില്‍ അടയാളപ്പെടുത്താറില്ല. പാക്കറ്റ് ചപ്പാത്തി പൊങ്ങിവരുന്നതിന് കാരണം ഇവ രണ്ടുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാഫ് കുക്ക്‌ഡ് ചപ്പാത്തിയില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേര്‍ഡ് ആക്‌ട് അനുവദിക്കുന്ന പ്രിസര്‍വേറ്റീവ് സോര്‍ബിക് ആസിഡ് ആണ്. ചപ്പാത്തി പരത്തി നാല് ഡിഗ്രി സെന്റിഗ്രേഡില്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ ഇത് 15 ദിവസം വരെ കേടാകാതെയിരിക്കും. പൊതിഞ്ഞ് വേണം ഇത് ഫ്രിഡ്‌ജില്‍ സൂക്ഷിക്കേണ്ടത്. കാല്‍സ്യം പ്രൊപ്പണേറ്റ് എന്ന പ്രിസര്‍വേറ്റീവ് അള്‍സറിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകാം. അതിനാല്‍ പാക്കറ്റ് ചപ്പാത്തി വാങ്ങുമ്ബോള്‍ അതില്‍ അടങ്ങിയിട്ടുള്ള പ്രിസര്‍വേറ്റീവുകള്‍ ഏതെന്ന് വായിച്ച് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.