കഴിഞ്ഞ വര്‍ഷം നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ; മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം ; ഒൻപത് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

വൈകീട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കെഎസ്‌യു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.