
സ്വന്തം ലേഖകൻ
കണ്ണൂര്: ദേശീയപാതയിൽ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡിൽ പൊട്ടിച്ചിതറി. മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലാണ് സംഭവം. തമിഴ്നാട് നാമക്കലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു.
ഡ്രൈവർ സോമസുന്ദരം മാത്രമായിരുന്നു ലോറിയിൽ. ആർക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളിൽ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്കരമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളയും മഞ്ഞയും മേൽപ്പാലത്തിൽ നിന്ന് താഴെ ഭാഗത്തേക്ക് ഒഴുകി. തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടറുകളും ബൈക്കുകളുമുൾപ്പെടെ 10 വാഹനങ്ങൾ തെന്നിമറിഞ്ഞു. ചിലർക്ക് നിസ്സാര പരിക്കേറ്റു.