
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായുള്ള ഒരുക്കങ്ങള്‍ ഗുരുവായൂരില്‍ തുടങ്ങി.
നാളെ സുരക്ഷാ അവലോകന യോഗം നടക്കും. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരില്‍ ഒരുക്കിയിട്ടുള്ളത്.
സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിലെത്താനിരിക്കെയാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന സുരക്ഷാ അവലോകന യോഗം നാളെ ഗുരുവായൂരില്‍ നടക്കും. ബുധനാഴ്ച രാവിലെ ഏഴുമണിയ്ക്ക് മുമ്ബ് ശ്രീകൃഷ്ണ കോളെജ് ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാന മന്ത്രി ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കെത്തും.
തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം. പിന്നാലെ എട്ടേമുക്കാലോടെ വിവാഹത്തില്‍ പങ്കെടുക്കും. നാല് മണ്ഡപങ്ങളില്‍ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.