
കൊച്ചി: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരില്‍ സുഹൃത്തിന്റെ പ്രേരണയില്‍ പിതാവിനെതിരെ പെണ്‍കുട്ടി നല്കിയ പോക്സോ പരാതിയില്‍ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യല്‍ കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.
പോക്സോ കേസില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാല്‍ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെണ്‍കുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ നല്കിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group