video
play-sharp-fill

Saturday, May 24, 2025
HomeCrimeഫോണിലൂടെ യുവാവിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദിച്ചവശനാക്കി; യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു; ഫോണും...

ഫോണിലൂടെ യുവാവിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദിച്ചവശനാക്കി; യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു; ഫോണും പണവും കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിച്ചു: ഏഴു പേര്‍ അറസ്റ്റില്‍

Spread the love

ചേര്‍ത്തല: യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും പണവും ഫോണും തട്ടിയെടുത്ത ശേഷം മര്‍ദിച്ച്‌ അവശനാക്കി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ രണ്ട് സ്ത്രീകളെയടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ സ്വദേശിയായ യുവാവിനെ സംഘത്തിലെ യുവതിയാണ് രാത്രിയില്‍ ഫോണില്‍ വിളിച്ചു വരുത്തിയത്. ശേഷം ഒൻപതംഗ സംഘം ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് പണവും ഫോണും കൈക്കലാക്കിയ ശേഷം മര്‍ദിച്ച്‌ അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു. ചേര്‍ത്തലയിലാണ് സംഭവം. കേസിലുള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 23–ാം തിയതി രാത്രിയില്‍ആലപ്പുഴ സ്വദേശി അഖിലിനെ(25)യാണ് തട്ടിക്കൊണ്ടുപോയത്. ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര പഴയപറമ്ബ് അബ്ദുള്‍ജലീല്‍ (32), ബാര്യത്തുവീട്ടില്‍ ജലാലുദ്ദീൻ (35), മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), നച്ചത്തള്ളാത്ത് ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരയ്ക്കല്‍ അല്‍ത്താഫ് (20), കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണു പിടിയിലായത്.

അഖിലും കല്യാണിയും സൗഹൃദത്തിലായിരുന്നു. അഖില്‍ കല്യാണിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതാണു തട്ടിക്കൊണ്ടു പോകലിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കല്യാണി കൂട്ടുകാരുമായി ആലോചിച്ച്‌ അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി.

തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു കാറിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 3,500 രൂപയും ഫോണും കവര്‍ന്നശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കിവിട്ടു.

കാക്കനാടു ഭാഗത്തെത്തിച്ചാണ് മര്‍ദിച്ചതും വീഡിയോ ചിത്രീകരിച്ചതെന്നുമാണു വിവരം. തുടര്‍ന്ന് യുവാവ് ചേര്‍ത്തല പൊലീസില്‍ പരാതിനല്‍കി. സ്റ്റേഷൻ ഓഫീസര്‍ ബി. വിനോദ്കുമാര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. സബ് ഇൻസ്പെക്ടര്‍ കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫിഷോപ്പില്‍നിന്നു പിടികൂടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments