
സ്വന്തം ലേഖകൻ
എരുമേലി: കണമലക്ക് സമീപം കുപ്പായിപടി അപകടവളവിൽ തിരുപ്പൂർ സ്വദേശികളായ അയ്യപ്പഭക്തരുടെ മിനി ബസും കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതരമായിപരിക്കേറ്റു. കൂടാതെ കെ എസ് ആർ ടി സിയിലെ ആറ് യാത്രക്കാർക്കും പരിക്ക് ഏൽക്കുകയുണ്ടായി.
ശബരിമല സീസൺ പ്രമാണിച്ച് തിരക്ക് വർധിച്ചതോടെ കാനന പാത പ്രദേശങ്ങൾ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ശബരിമല നോഡൽ ഓഫീസർ ഡോ സിതാരയും സഹപ്രവർത്തകരും വാഹനത്തിൽ വിജനമായ പ്രദേശത്തുക്കുടി പോകുമ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അടിയന്തരമായി ആരോഗ്യ വകുപ്പിന്റെ ഏരുമേലി, കണ്ണിമല, കണമല ,തവളം എന്നിവടിങ്ങളിലെ ആംബുലൻസ് വിളിച്ചു വരുത്തുകയും അടിയന്ത്രിര വൈദ്യസഹായം ചെയ്യുകയും ചെയ്തു. കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രി കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകൾ കൂട്ടിയിടിച്ചതിനാൽ തമിഴ്നാട് മിനി ബസിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തനം ദുഷ്ക്കരം ആയതിനാൽ ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവരുടെ സഹായവും തേടി.ഫയർ ഫോഴ്‌സ് എത്തി വാഹനം പൊളിച്ചാണ് ആളെ പുറത്ത് എടുത്തത്. ഈ രക്ഷാപ്രവർത്തനത്തിന് ടീം അംഗങ്ങൾ ആയാ ഡോ റെക്‌സൺ പോൾ, ടെക്നിക്കൽ അസിസ്റ്റന്റ് ഇ കെ ഗോപാലൻ, നഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ, എരുമേലി ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്തറ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.