
സ്വന്തം ലേഖകൻ
പാനൂര്‍: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബന്ധുവായ പതിനഞ്ചുകാരന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒരുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം.
പതിനഞ്ചുകാരനായ പത്താംതരം വിദ്യാര്‍ഥി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെ കുട്ടി സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


