
കോട്ടയം : കേരളത്തിലെ പ്രമുഖ മൊബൈല്‍ & ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ ഓക്സിജനില്‍ ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡ് ആയ ‘റെഡ്മി നോട്ട് 13 സീരീസി’ന്റെ ഗ്രാന്‍ഡ് ലോഞ്ചിങ് നടി സാനിയ ഇയ്യപ്പന്‍ നിര്‍വഹിക്കുന്നു. 11 നു വൈകിട്ട് 5.30 നു ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നെഹ്രു സ്റ്റേഡിയം ഷോറൂമില്‍ വച്ചാണ് ഗ്രാന്‍ഡ് ലോഞ്ചിങ് നടക്കുക.
ലോഞ്ചിങ് ചടങ്ങില്‍ വച്ച് റെഡ്മി നോട്ട് 13 സീരീസ് പ്രീ ബുക്ക് ചെയ്തവര്‍ക്ക് നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്‍ തന്നെ പുതിയ സീരീസ് മൊബൈല്‍ കൈമാറുന്നതാണ്. ഓക്സിജന്‍ സി ഇ ഓ ഷിജോ കെ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ലോഞ്ചിങ് ചടങ്ങുകളെ തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഡിജെ മ്യൂസിക്കല്‍ ഇവന്റും നടക്കും.
റെഡ്മി ഫാൻസ് ഏറ്റവും ആവേശത്തോടെ കാത്തിരിക്കാറുള്ള ലൈനപ്പാണ് നോട്ട് 13 സീരീസ്. റെഡ്മി നോ ട്ട് 12 പ്രോ പ്ലസിന്റെ രൂപകൽപനയിലാണ് പുതിയ നോട്ട് 13 പ്രോ + ഡിസൈൻ ചെയ്തിരിക്കുന്നത്. പിൻ പാനലിന് ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തി IP68 റേറ്റി ങ്ങും നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group