പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

2024ലെ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്ബോള്‍ ഒരുങ്ങിയിറങ്ങാന്‍കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സംഘടനാ സംവിധാനത്തെ ശക്തപ്പെടുത്താനുള്ള നീക്കങ്ങളാണ് എഐസിസി തലത്തില്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വാര്‍ റൂം ഡല്‍ഹി കോണ്‍ഗ്രസ് സജ്ജമാക്കിയതിന് പിന്നാലെ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയില്‍ അജയ് മാക്കനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. എക്‌സിലൂടെയാണ് കമ്മിറ്റിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വെള്ളിയാഴ്ച “അപ്നേ ബൂത്ത് സേ ജൂഡ്” (നിങ്ങളുടെ ബൂത്തുമായി ബന്ധപ്പെടുക) എന്ന തരത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഗൂഗിള്‍ ഫോം ലഭ്യമാക്കുക വഴി ബൂത്തുതലത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താനാണ് പ്രോഗ്രാം ശ്രമിക്കുന്നത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സമ്മര്‍ദ്ദങ്ങളും കോണ്‍ഗ്രസ് നേരിടവെയാണ് പുതിയ ഒരുക്കങ്ങളുമായി കോണ്‍ഗ്രെസ്ത്തുന്നത്. രാജ്യത്തുടനീളമുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ സീറ്റ് വിഭജനത്തിനായി പാര്‍ട്ടി നേതാക്കള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിവരികയാണ്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് പ്രതിപക്ഷ പാര്‍ട്ടിയുടെ വിവിധ തലവൻമാരെ ഫോണില്‍ ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജനുവരി 14ന് ആരംഭിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുൻപ് സീറ്റ് വിഭജന ധാരണകള്‍ അന്തിമമാക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. മണിപ്പൂര്‍-മുംബൈ മാര്‍ച്ച്‌ ആരംഭിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വ്യാഴാഴ്ച നടന്ന യോഗത്തില്‍, പൊതുതിരഞ്ഞെടുപ്പില്‍ 255 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ 421 സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും 52 സീറ്റുകളില്‍ മാത്രമേ വിജയിച്ചിരുന്നുള്ളൂ.