കോട്ടയത്തെ ആകാശപാത: കോടതിയലക്ഷ്യ ഹർജിയിൻമേൽ മൂന്ന് ദിവസത്തിനകം 160 പേജുള്ള ബലപരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പാലക്കാട് ഐഐടി: നടപടി വിദഗ്ധ സംഘം ആകാശപാത പരിശോധിച്ച് റിപ്പോർട്ട് നല്കാൻ വൈകുന്നതിനെതിരെ തേർഡ് ഐ ന്യൂസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൻമേൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

എറണാകുളം: കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിച്ച പാലക്കാട്, ചെന്നൈ ഐഐടികൾക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിൻമേൽ മൂന്ന് ദിവസത്തിനകം 160 പേജുള്ള ബലപരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്‌ പാലക്കാട് ഐഐടി .

 

ആകാശപാതയുടെ ബലപരിശോധന നടത്തിയിട്ട് റിപ്പോർട്ട് നല്കാൻ വൈകുന്നതിനെതിരെയാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹർജിയിൻമേൽ കഴിഞ്ഞ ദിവസം പാലക്കാട്, ചെന്നൈ ഐഐടികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. ഇതേ തുടർന്നാണ് ദിവസങ്ങൾക്കകം പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചത്.

 

ജനങ്ങളുടെ ജീവന് ഭീഷണിയായി കോട്ടയം നഗരമധ്യത്തിൽ നിൽക്കുന്ന ആകാശപാത പൊളിച്ച് മാറ്റുകയോ, പണി പൂർത്തികരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട്

തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറാണ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചത്.

 

2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.

 

ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ആവശ്യമില്ലേൽ പൊളിച്ച് കളഞ്ഞു കൂടേ എന്ന് വാക്കാൽ പരാമർശവും നടത്തിയിരുന്നു.

 

തുടർന്ന് ഹർജി പരിഗണിക്കവേ പണി പൂർത്തീകരിക്കാം എന്ന് സർക്കാർ ഹൈക്കോടതിയേ അറിയിച്ചു. ഇതേ തുടർന്ന് എട്ട് വർഷമായി വെയിലും മഴയുമേറ്റ് നിൽക്കുന്ന ആകാശപാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും ബലപരിശോധന നടത്തണമെന്നും അതിന് ശേഷമേ പണിയാവൂ എന്നും ശ്രീകുമാർ ആവശ്യപ്പെട്ടു. ഇതിനേ തുടർന്നാണ് ആകാശപാതയുടെ ബലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട്, ചെന്നൈ ഐഐടി കളോട് ഹൈക്കോടതി നിർദേശിച്ചത്. ഈ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനേ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. കഴിഞ്ഞ ഓണത്തിന് മുൻപ് ആഗസ്റ്റിലാണ് വിദഗ്ധ സംഘം ബലപരിശോധന നടത്തിയത്

 

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആകാശ പാത പൊളിച്ചു

നീക്കണമോ അത് നിലനിർത്തണമോയെന്ന് തീരുമാനമാകുക.

 

കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്

 

തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി