play-sharp-fill
ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു: ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്

ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു: ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ച് ഇരട്ടക്കുട്ടികൾക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വൻ ശബ്ദത്തോടെ മിക്‌സ് പൊട്ടിത്തെറിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏറ്റുമാനൂർ വെമ്പള്ളി കോയിപ്പുറത്ത് റെജീവിന്റെ ഇരട്ടക്കുട്ടികളായ ജിഷ്ണു (14), ദിവ്യ(14) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇരുവരും അടുക്കളയിൽ നിൽക്കുകയായിരുന്നു ഇരുവരും. ഇവർ ഇരുന്നതിനു സമീപത്തായാണ് വീട്ടിലെ മിക്‌സി ഇരുന്നിരുന്നത്. മിക്‌സിയുടെ വയർ പ്ലഗിൽ കുത്തിയിരുന്നു. ഈ സമയത്താണ് വൻ ശബ്ദത്തോടെ, ഇടിയും മിന്നലും ഉണ്ടായത്. ഇത്തരത്തിൽ ഒരു ഇടി വെട്ടിയതിനു പിന്നാലെ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നു. മിക്‌സി ഇരുന്ന ഭാഗത്തു നിന്നു തീയും പുകയും ഉണ്ടായി. പരിക്കേറ്റ കുട്ടികളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ച്ചയായുള്ള ഇടിമിന്നലുകള്‍ നാട്ടില്‍ പരിഭ്രാന്തി പരത്തി.