
സ്വന്തം ലേഖകൻ
തലയോലപറമ്പ് :തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചള്ളാങ്കൽ എൽ ഡി എഫിലെ ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് രാജിവച്ചു. എൽ ഡി എഫിലെ ധാരണ പ്രകാരം പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നു വിജയിച്ച എൻ സി പി അംഗം ലിസമ്മയാണ് ഇനി പഞ്ചായത്ത് വൈസ് പ്രസിഡന്റാകുന്നത്.
15 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് എട്ട് അംഗങ്ങളാണ്. സിപിഎം നാല് , സി പി ഐ ഒന്ന്, കേരള കോൺഗ്രസ് എം രണ്ട് , എൻ സി പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു ഡി എഫിൽ ആറ് ആറ് അംഗങ്ങളാണ്. കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് ഒന്ന്, സ്വതന്ത്രൻ ഒന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് നാലു വർഷമാണെന്നാണ് എൽ ഡി എഫിലെ ധാരണ.ഇപ്പോഴത്തെ പ്രസിഡന്റ് എൻ. ഷാജിമോൾക്ക് ഇനി ഒരു വർഷം കൂടിയുണ്ട്. അവസാന വർഷം കേരള കോൺഗ്രസ് എമ്മിലെ ഷിജി വിൻസന്റ് പ്രസിഡന്റാകും.