വൈക്കം ടിവിപുരം സ്വദേശി അനിൽ വർഗീസിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു:
സ്വന്തം ലേഖകൻ
ടി വി പുരം: നിർദ്ധന രോഗിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപീക്കാൻ നാടൊരുമിക്കുന്നു. വൈക്കം ടി വി പുരം മൂത്തേടത്തുകാവ് പയറുകാട് ക്ഷേത്രത്തിന് സമീപം അടിച്ചിയിൽ അനീഷ് വർഗീസിന്റെ(27) ജീവൻ രക്ഷിക്കാനാണ് നാടൊന്നാകെ മുന്നിട്ടിറങ്ങി സുമനസുകളുടെ സഹായം തേടുന്നത്.
ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിനു വിധേയനായാണ് അനീഷിപ്പോൾ ജീവൻ നിലനിർത്തുന്നത്. നിർധന കുടുംബാംഗമായ അനീഷിന്റെ ഡയാലിസിസിന്റെ ചെലവ് വഹിക്കുന്നത് കോട്ടയത്തെ റോട്ടറി ക്ലബാണ്. മരുന്നിനും മറ്റ് അത്യാവശ്യ ചെലവുകൾക്കും നാട്ടുകാരും ബന്ധുക്കളും സുമനസുകളും കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തിലെ വൈദീകരുമാണ് കൈത്താങ്ങാകുന്നത്. ടി വി പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് അനീഷിനെ വൃക്കരോഗം ബാധിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പിതൃ സഹോദരനൻ എ.സി.ജോണിൽ നിന്നു വൃക്ക സ്വീകരിച്ചു. ഇതിനിടയിൽ കാൻസർ ബാധിതനായി പിതാവ് വർഗീസ് മരണപ്പെട്ടതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസുഖ ബാധിതയായ മാതാവ് ആനിയമ്മയ്ക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ കുടുംബം പട്ടിണിയിലുമായി. അനീഷിന്റെ മരുന്നു മുടങ്ങി. 2019 ഓടെ മാറ്റിവച്ച വൃക്കയും പ്രവർത്തന രഹിതമായി. പിന്നീട് ആഴ്ചതോറും അനീഷ് ഡയാലിസിസ് നടത്തിവരികയാണ്. ശാരീരികസ്ഥിതി ഗുരുതരമായതിനാൽ അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർ പറയുന്നു. അനീഷിന്റെ മൂന്ന് സഹോദരിമാരുടേയും മാതാവിന്റേയും വൃക്ക പരിശോധനാ ഫലങ്ങൾ കണക്കിലെടുത്ത് അനീഷിന് സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കുമായി 20 ലക്ഷത്തോളം രൂപ ചികിൽസയ്ക്കുമായി 20 : നടത്താൻ പോലും മാർഗം കാണാതെ വലയുന്ന കുടുംബത്തിലെ യുവാവിന്റെ ജീവൻ തിരിച്ചു പിടിക്കാൻ ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാജി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സീമാസുജിത്ത് തുടങ്ങിയരടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരുമൊരുമിച്ചാണ് സഹായധനം സ്വരൂപിക്കുന്നത്.
ബാങ്ക്അക്കൗണ്ട് വിവരങ്ങൾ അനീഷ് വർഗീസ് എസ് ബി ഐ ടി വി പുരം
Ac No.67120589705 1fSc : SBIN0070479 ഗൂഗിൾപേ Ph:9645162744