ശാരീരിക അവശതയെ തുടര്‍ന്ന് പുല്ലുമേട്ടില്‍ വനത്തിനുള്ളില്‍ അകപ്പെട്ട് തീര്‍ത്ഥാടകര്‍; രക്ഷകരായി സന്നദ്ധ പ്രവര്‍ത്തകര്‍.

Spread the love

ശബരിമല :ആന്ധ്രാ തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), ചെല്ലനായര്‍ പേട്ട സ്വദേശി ആദിലക്ഷ്മി (63) ശിവഗംഗൈ പലതൂര്‍ സ്വദേശി സുബ്രഹ്മണ്യൻ (50) എന്നിവരെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിച്ചത്.

video
play-sharp-fill

 

ശ്രീനിവാസലു , ആദ്യലക്ഷ്മി എന്നിവരെ സന്നിധാനം ഗവണ്‍മെൻറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ട ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.

 

തുടര്‍ന്ന് സന്നിധാനം എസ്.ഐ റ്റി.സുമേഷിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിൻറെ സഹായത്തോടെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group