തണുപ്പടിച്ചാല്‍ കഠിനമാകുന്ന മൈഗ്രേന്‍, ശൈത്യകാലത്ത് തലവേദനയ്ക്ക് പരിഹാരം

Spread the love

സ്വന്തം ലേഖിക.

തലവേദനയും മൈഗ്രേനും മിക്ക ആളുകളെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ വഷളാകുന്നു.

ശൈത്യകാലത്ത് മൈഗ്രേന്‍ വര്‍ധിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചില ആളുകളില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നിലവിലുള്ള മൈഗ്രെയ്ന്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. ഗവേഷണമനുസരിച്ച്‌, ശൈത്യകാലത്ത് തലവേദന കൂടുതല്‍ വര്‍ദ്ധിക്കുന്നു.

 

കാരണം കുറഞ്ഞ താപനിലയും ഹ്രസ്വമായ സൂര്യപ്രകാശവും അന്തരീക്ഷമര്‍ദ്ദത്തെ മാറ്റുന്നു. ഈ മര്‍ദ്ദം മാറുന്നതിന്റെ ഫലമായി ശരീരത്തിന്റെ ആന്തരിക രക്തസമ്മര്‍ദ്ദ സംവിധാനവും മാറുന്നു. ഇതുകാരണം ശൈത്യകാലത്ത് അധികമായി തലവേദനയോ മൈഗ്രേനോ ഉണ്ടാകുന്നു. തണുത്ത ശൈത്യകാല കാറ്റ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളും ഞരമ്ബുകളും ഇടുങ്ങിയതാക്കും, ഇതും തലവേദനയ്ക്ക് കാരണമാകും. ഈ ഘടകങ്ങള്‍ക്കൊപ്പം മറ്റ് ചില ഘടകങ്ങളും മൈഗ്രേന് കാരണമായേക്കാം. ശൈത്യകാലത്ത് മൈഗ്രേന്‍ തടയാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

പല വ്യക്തികളും കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നില്ല. തണുത്ത കാലാവസ്ഥയില്‍ മൈഗ്രെയിന്‍ ഉണ്ടാകുന്നത് നിങ്ങളുടെ ശരീരം അമിതമായി തണുത്തുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണ്. മുഖത്തും തലയിലും തണുത്ത വായു അടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ തല ഒരു സ്‌കാര്‍ഫും തൊപ്പിയും കൊണ്ട് മൂടുക. നിങ്ങളുടെ മുഖവും തലയും സംരക്ഷിക്കുക.

 

സമയമാറ്റവും ശൈത്യകാലത്തെ പകല്‍ വെളിച്ചവും നിങ്ങളുടെ ഉറക്ക രീതികളെ സാരമായി ബാധിച്ചേക്കാം. ഒരു പതിവ് ഉറക്ക ദിനചര്യ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കുക. തലവേദന തടയാന്‍ മതിയായ അളവിലുള്ള ഉറക്കം സഹായിക്കുന്നു. നല്ല അളവിലുള്ള ഉറക്കമാണ് നല്ല ദിവസത്തിന്റെയും ഊര്‍ജ്ജത്തിന്റെയും താക്കോല്‍.

 

മൈഗ്രെയ്ന്‍ ലഘൂകരിക്കാന്‍ നിങ്ങള്‍ മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കുക. നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളോ അമിതമായി കഴിക്കരുത്. ധാരാളം മരുന്നുകള്‍ കഴിക്കുമ്ബോള്‍ ഉണ്ടാകുന്ന തലവേദന പ്രാരംഭ അസ്വസ്ഥതയേക്കാള്‍ വേദനാജനകമാണ്. അധിക മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ തലവേദനയെ കൂടുതല്‍ വഷളാക്കും. അതിനാല്‍ മരുന്നുകള്‍ ശ്രദ്ധിച്ച്‌ കഴിക്കുക.