play-sharp-fill
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സുരേഷ് ​ഗോപി നായകനാകുന്ന പുതിയ ചിത്രം വരാഹം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സുരേഷ് ​ഗോപി നായകനാകുന്ന പുതിയ ചിത്രം വരാഹം

സ്വന്തം ലേഖകൻ

ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്‍ജി 257ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ആണ് സനൽ.

ഡിസംബര്‍ പതിനഞ്ചിന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്, പിആര്‍ഒ വാഴൂര്‍ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക.

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. 26.5 കോടി രൂപയാണ് ഗരുഡന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍.