“വിവാഹം ഇനിയും കഴിച്ചു കൊണ്ടേയിരിക്കും,ഒന്നിലധികം പേരെ പ്രണയിക്കുന്നവർ ഹോളിവുഡിൽ പോലുമുണ്ട്,ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങൾ”;വിവാദങ്ങളുടെ കളിത്തോഴി രാഖി സാവന്ത്.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

റിയാലിറ്റി ഷോകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും മറ്റും നിരവധി ഹേറ്റേഴ്‌സിനെയാണ് രാഖി സിനിമാ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.ഈയടുത്ത് ഭര്‍ത്താവ് ആദില്‍ ഖാനുമായി പിരിഞ്ഞ രാഖി നടത്തിയ പത്രസമ്മേളനങ്ങളും വിവാദമായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്. അനുയോജ്യനായ പങ്കാളിയെ കിട്ടുന്നതു വരെ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്നാണ് രാഖി സാവന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ ഭര്‍ത്താവ് ആദില്‍ഖാനുമായി വേര്‍പിരിഞ്ഞ ശേഷമുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം.വേര്‍പിരിഞ്ഞ ശേഷം ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.തനിക്ക് ഉടൻ വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു രാഖിയുടെ പരാമ‌ര്‍ശം. ആദില്‍ തട്ടിയെടുത്ത പണവും ഡിവോഴ്‌സും കോടതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഖി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിലൂടെ തനിക്ക് വീണ്ടും ഭാവിയില്‍ നല്ലൊരാളെ വിവാഹം കഴിച്ച്‌ ജീവിക്കാനാകും.തനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ വിവാഹം കഴിച്ചുകൊണ്ടിരിക്കുമെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.”അതു വരെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. മകിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡില്‍ നിരവധി പേര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണാം. അവിടെ അതൊരു പ്രശ്നമല്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്”രാഖി പറയുന്നു.