play-sharp-fill
മാസ് ലുക്കിലുള്ള കുഞ്ഞാപ്പയുടെ കിടിലൻ പോസ് കണ്ടോ…! 2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കുഞ്ഞാലിക്കുട്ടി എംഎല്‍എ; വൈറലായി ചിത്രങ്ങൾ

മാസ് ലുക്കിലുള്ള കുഞ്ഞാപ്പയുടെ കിടിലൻ പോസ് കണ്ടോ…! 2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കുഞ്ഞാലിക്കുട്ടി എംഎല്‍എ; വൈറലായി ചിത്രങ്ങൾ

മലപ്പുറം: ഉമ്മൻചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഏറ്റവും സ്വീകാര്യനായ നേതാക്കളില്‍ ഒരാള്‍.

ലീഗ് നേതാവാണെങ്കിലും കോണ്‍ഗ്രസിനകത്ത് കുഞ്ഞാലിക്കുട്ടിക്കുള്ള റോളും വലുതാണ്. സാഹിബിന്റെ മാധ്യമങ്ങളോടുള്ള സംസാര ശൈലി മിമിക്രി താരങ്ങള്‍ക്കിടയില്‍ പോപ്പുലറാണ്. പൊതുപ്രവര്‍ത്തനം കഴിഞ്ഞാല്‍ സ്വകാര്യ ജീവിതത്തില്‍ ഏറെ വ്യത്യസ്‌തനായ അദ്ദേഹം വാഹനങ്ങളോടും കമ്ബമുള്ളയാളാണ്. ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന കുഞ്ഞാപ്പയുടെ ഗരാജിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോള്‍.

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്വന്തമാക്കിയിരിക്കുന്നത്. 1.82 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്‌യുവിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തില്‍ വരുന്ന ഓണ്‍-റോഡ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്. കൊച്ചിയിലെ ലാൻഡ് റോവര്‍ ഡീലറായ മുത്തൂറ്റ് മോട്ടോര്‍സില്‍ നിന്നുമാണ് കുഞ്ഞാപ്പ വാഹനം വാങ്ങിയിരിക്കുന്നത്.

എംഎല്‍എയുടെ വീട്ടിലെത്തി റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഓട്ടോബയോഗ്രഫി ഡെലിവറി ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഒരു വര്‍ഷത്തിലേറെയായി ഇന്ത്യൻ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ്.

സെലിബ്രിറ്റികളുടെ പ്രിയങ്കരമായ ഈ ആഡംബര എസ്‌യുവി പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഡീസല്‍ എഞ്ചിനുള്ള ഓട്ടോബയോഗ്രഫി വേരിയന്റാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ ഗരാജിലെത്തിച്ചിരിക്കുന്നത്.

ഇതുകൂടാതെ ഡൈനാമിക്, ഫസ്റ്റ് എഡിഷൻ വേരിയന്റുകളിലും മോഡല്‍ ലഭിക്കും. 346 bhp കരുത്തില്‍ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാനാവുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ആഡംബര എസ്‌യുവിയുടെ ഹൃദയം.