Spread the love

 

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത സിറ്റി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. റോഡ്രി(14-ാം മിനിറ്റ്), ജൂലിയന്‍ അല്‍വാരസ്(61-ാം മിനിറ്റ്) എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

video
play-sharp-fill

 

 

 

 

ചെല്‍സി,ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, വോള്‍വ്‌സ് എന്നീ ടീമുകളും വിജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയം രുചിച്ചു.ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. വിജയികള്‍ക്കായി യുവതാരം കോള്‍ പാള്‍മര്‍ ഇരട്ട ഗോളുകള്‍ നേടി, നോനി മഡുക്കെയും നീലപ്പടയ്ക്കായി ലക്ഷ്യം കണ്ടു. റോസ് ബാര്‍ക്ക്‌ലീ, ഏലിയ അഡബായോ എന്നിവരാണ് ലൂട്ടണ്‍ ടൗണിന്‍റെ സ്‌കോറര്‍മാര്‍.

 

 

 

 

 

വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരാജയം ആരാധകരെയാകെ നിരാശരാക്കി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നോട്ടിംഗ്ഹാം യുണൈറ്റഡിനെ തറപറ്റിച്ചത്. നിക്കോളാസ് ഡോമിംഗ്വേസ്, മോര്‍ഗന്‍ ഗിബ്‌സ് വൈറ്റ് എന്നിവര്‍ നോട്ടിംഗ്ഹാമിനായി പന്ത് വലയിലെത്തിച്ചപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന്‍റെ ആശ്വാസ ഗോള്‍ നേടി. നിലവില്‍ പോയിന്‍റെ പട്ടികയില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group