video
play-sharp-fill

Thursday, May 22, 2025
HomeMainഡിസംബര്‍ 31ന് സ്വകാര്യ പെട്രോള്‍ പമ്പ് സമരം; കെ എസ് ആര്‍ ടി സിയുടെ യാത്രാ...

ഡിസംബര്‍ 31ന് സ്വകാര്യ പെട്രോള്‍ പമ്പ് സമരം; കെ എസ് ആര്‍ ടി സിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Spread the love

 

തിരുവനന്തപുരം: ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്ബുകള്‍ അടച്ച്‌ സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവൻ, കിളിമാനൂര്‍, ചടയമംഗലം, പൊൻകുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

 

 

 

 

 

ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.പെട്രോള്‍ പമ്ബുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്ബുകള്‍ അടച്ച്‌ സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി എട്ട് മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ ആറ് വരെയാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുക.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments