പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന് കൊടിയേറി:

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പൊതി : പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന് കൊടിയേറി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി. വിശുദ്ധ കുർബാന ഫാ.ആന്റണി പാസ്കൽ തെരുവിൽപറമ്പിൽ . പ്രസംഗം ഫാ.അഗസ്റ്റിൻബിനോയ് മേച്ചേരിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനാൾ ദിനമായ നാളെ രാവിലെ 10.30ന് വിശുദ്ധ കുർബാന, 10ന് ജപമാല, 10.30ന് തിരുനാൾ കുർബാന മോൺ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ, 11.30ന് പ്രദക്ഷിണം ഫാ.ജോസഫ് വയലിൻ . തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കൽ, ഇടവക സമിതി സെക്രട്ടറി സണ്ണി ആന്റണി, ജനറൽ കൺവീനർ സുനിൽ കടുവാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകും.