play-sharp-fill
കെഎസ്‌ആര്‍ടിസിയുടെ ‘ചലോ ആപ്പ് ‘പ്രവര്‍ത്തനം തുടങ്ങി;ആപ്പ് വഴി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളായ യു പി ഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച്‌ പണമടച്ച്‌ ടിക്കറ്റ് എടുക്കാനും സാധിക്കും.

കെഎസ്‌ആര്‍ടിസിയുടെ ‘ചലോ ആപ്പ് ‘പ്രവര്‍ത്തനം തുടങ്ങി;ആപ്പ് വഴി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളായ യു പി ഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച്‌ പണമടച്ച്‌ ടിക്കറ്റ് എടുക്കാനും സാധിക്കും.

സ്വന്തം ലേഖിക.

തിരുവനന്തപുരം: ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി.

സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് സര്‍വീസുകളിലും ആയി തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് ഉപയോഗിച്ച്‌ യാത്ര ചെയ്യാൻ സാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്കിംഗ് സംവിധാനം നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ പരീക്ഷണഘട്ടത്തിലാണ്. കാസര്‍കോട്, വയനാട്, കോട്ടയം, എറണാകുളം ജില്ലകളിലെ ചില സിറ്റി ബസ്സുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ചലോ ആപ്പില്‍ ലഭ്യമാണ്.

ഓരോ റൂട്ടിലും സര്‍വീസ് നടത്തുന്ന ബസുകള്‍ എവിടെയെത്തിയെന്നും ഏത് സ്റ്റോപ്പില്‍ എപ്പോള്‍ ബസ് എത്തും എന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്മാര്‍ട്ട് ഫോണിലെ പ്ലേസ്റ്റോറില്‍ നിന്ന് ചലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സിറ്റി തെരഞ്ഞെടുത്താല്‍ മതിയാകും.

ചലോ ആപ്പ് വഴി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളായ യു പി ഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച്‌ പണമടച്ച്‌ ടിക്കറ്റ് എടുക്കാനും സാധിക്കും. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ചലോ മൊബിലിറ്റി സൊല്യൂഷന് ടെൻഡര്‍ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ സര്‍വീസുകളിലും ഈ സംവിധാനം പരീക്ഷണഘട്ടത്തിലെ പോരായ്മകള്‍ പരിഹരിച്ച്‌ നാലുമാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.