
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്. പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി. തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നന്ദി അറിയിച്ചു.
പൂരത്തിനായി കഴിഞ്ഞ വര്‍ഷം 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായ് വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. കൊച്ചിന്, തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, മന്ത്രിമാരായ കെ രാജന്, കെ രാധാകൃഷ്ണന്, ആര് ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ മന്ത്രിമാരായ കെ രാജനും, കെ രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും ദേവസ്വം ഭാരവാഹികളുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. തുക വര്‍ധിപ്പിച്ചത് കോടതിയാണെന്ന നിലപാടാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.



