
സ്വന്തം ലേഖിക.
കോട്ടയം :സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെയും ബഫര്സോണിലെയും ഭൂമി പൂര്‍ണമായും മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് ജനവിരുദ്ധമാണെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തിയ കുറ്റവിചാരണ സദസ് ആരോപിച്ചു.
കുറ്റവിചാരണ സദസ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. റോസ്ലിന് ഫിലിപ്പ്, എ.ടി. വര്‍ഗീസ്, റെജി പറമ്ബത്ത്, ഇ.എ ഏബ്രഹാം, ശശി ആചാരി, ജോമോന് ഫിലിപ്പോസ്, കൃഷ്ണന്‍നായര്‍, സാജന് കൊരണ്ടിത്തറ, ജോസ് ഇയ്യാലില്‍, സേവ്യര്‍ ജേക്കബ്, തങ്കച്ചന് ഇലവുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.



