17 കാരിയായ പെൺകുട്ടിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു; സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍ ; പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത് കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള സംഘം
സ്വന്തം ലേഖകൻ
17 കാരിയായ പെൺകുട്ടിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ബലാസംഗം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. നെടുങ്കണ്ടം സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട 17കാരി ആണ് ഇത്തരത്തിൽ ഒരു ക്രൂര പീഡനത്തിന് ഇരയായത്.
പെൺകുട്ടിയെ നെടുങ്കണ്ടം കോമ്പയാർ കരയിൽ മുരുകൻപാറ ഭാഗത്ത് താമസിക്കുന്ന ആഷിക്ക് വയസ് (23) ഇന്നലെ (28.12.23) കൂട്ടുകാരായ നെടുങ്കണ്ടം കോമ്പയാർ മുരുകൻപാറ ഭാഗത്ത് കുഴിവേലിൽ വീട്ടിൽ അനേഷ് വയസ്സ് (21) കൂടാതെ പ്രതികളുടെ കൂട്ടുകാരനായ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് ആളൊഴിഞ്ഞ പുൽമേട് ഭാഗത്തിരുന്ന് മദ്യപിച്ച് ശേഷം പെൺകുട്ടിയെ ആഷിക് കൂട്ടുപ്രതിയായ അനേഷിന്റെ ഫോണിൽ നിന്നും പെൺകുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മൂവരും കൂടി പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം ആഷിക് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ അനേഷിന്റെ ഫോണിൽ പകർത്തുകയും ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി ബോധം നശിച്ച പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് കൃത്യത്തിന് ശേഷം നാടുവിടാൻ ശ്രമിച്ച പ്രതികളെ വിവരമറിഞ്ഞ ഉടൻ തന്നെ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐ പി എസ് ന്റെ നിർദ്ദേശാനുസരണം ഡി സി ആർ ബി ഡി വൈ എസ് പി ബിജുമോൻ കെ. ആർ,കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോൻ, നെടുങ്കണ്ടം ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനോയ് എബ്രഹാംഎ എസ് ഐ ഹരി സി പി ഒ മാരായ വിഷ്ണു, ജോബി തോമസ്, അജോ, ശരത്,ബിനു, രഞ്ജിത്ത്, സാഗർ, അനൂപ്, സതീഷ്,ആതിര എന്നിവർ ചേർന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു