
ചെന്നൈ : വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന് വിജയ്ക്ക് നേരേ ചെരുപ്പ് ഏറെ. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോയി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേര്‍ന്നത്.വളരെ വികാരാധീനനായാണ് വിജയിയെ കാണപ്പെട്ടത്. ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മടങ്ങവെയാണ് താരത്തിനെതിരെ ഇങ്ങനെ ഒരു അതിക്രമം നടന്നിരിക്കുന്നത്.
വിഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരോളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു.ഇത് ആര് ചെയ്താലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group