‘കടം പറഞ്ഞു വാങ്ങിയ ലോട്ടറി,അടിച്ചത് ഒരു കോടി’..!മീന്‍വില്‍പ്പനക്കാരന്‍ മജീദ് ഇനി കോടീശ്വരന്‍
ലോട്ടറി ഭാഗ്യം എന്ന് പറയുന്നത് വളരെ അപൂര്‍വ്വമായ ഒരു കാര്യമാണ്.ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി അടിക്കുക എന്ന് പറഞ്ഞാല്‍ അത് മഹാഭാഗ്യമായി തന്നെ കണക്കാക്കണം. വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും 100 രൂപ പോലും അടിക്കാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാകും. എന്നാല്‍ ഒന്നിലേറെ തവണ ലോട്ടറി അടിച്ച ചിലരേയും നമുക്ക് കാണാന്‍ സാധിക്കും.
ഇവിടെയിതാ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിയിലൂടെ കോടീശ്വരനായി മാറിയ ഒരാളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. പാലക്കാട് അയിലൂര്‍ തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ സുെലെമാന്റെ മകന്‍ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത്. അതും 10 രൂപ നല്‍കി ബാക്കി 240 രൂപ കടം പറഞ്ഞു വാങ്ങിയ ലോട്ടറികളിലൊന്നിലൂടെയാണ് ഭാഗ്യം എത്തിയത് എന്നതാണ് ശ്രദ്ധേയം.
മീന്‍ വില്‍പ്പനക്കാരനായ മജീദ് പതിവുപോലെ വില്‍പനയ്ക്കു പോകുന്നതിനു മുമ്ബാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. പതിവ് പോലെ 10 രൂപ അഡ്വാന്‍സ് നല്‍കി കേരള ഭാഗ്യക്കുറിയുടെ ഒരേ നമ്ബറിലുള്ള അഞ്ച് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുകളായിരുന്നു കഴിഞ്ഞ ദിവസം വാങ്ങിയത്. ലോട്ടറി വില്‍പ്പനക്കാരന്‍ പരിചയക്കാരനായതുകൊണ്ട് തന്നെ ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞ് വരുമ്ബോള്‍ തിരികെ നല്‍കും എന്നാണ് ധാരണ.
കരിങ്കുളത്തെ ആര്‍ ചെന്താമരയില്‍നിന്ന് വാങ്ങിയ എഫ് എക്‌സ് 492775 നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതേ നമ്ബറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും മജീദിന് തന്നെ ലഭിച്ചു. 20 വര്‍ഷമായി ലോട്ടറി എടുക്കുന്ന മജീദിന് നേരത്തെ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വൈകിട്ട് നെന്മാറയിലുള്ള ലോട്ടറി ഏജന്‍സിക്കാര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സമ്മാനവിവരം ചെന്താമരയും മജീദും അറിയുന്നത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും. ചെറിയ കടങ്ങളൊക്കെയുണ്ട് അത് ആദ്യം വീട്ടണമെന്നും ലോട്ടറി ജേതാവ് അറിയിക്കുന്നു. മജീദിന്റെ ഭാര്യ: ലൈല. മക്കള്‍: വിദ്യാര്‍ഥികളായ ജെസീന, റിയാസ്, ജംസീന.
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ടിക്കറ്റിന് വില 50 രൂപയാണ് വില. മുൻപ് പൗര്‍ണമി എന്ന പേരില്‍ നടത്തിയിരുന്ന ഞായറാഴ്ച്ച ലോട്ടറിയാണ് ഇപ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരില്‍ ലോട്ടറി വകുപ്പ് പുനഃരവതരിപ്പിക്കുന്നത്. ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.