അക്കരപ്പാടം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി: 31 – ന് സമാപനം:

Spread the love

 

സ്വന്തം ലേഖകൻ
ഉദയനാപുരം: അക്കരപ്പാടം ശ്രീ ഓം കാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൂനംതൈ പുരുഷൻ തന്ത്രി, വൈക്കം ബിനു കരുണാകരൻ തന്ത്രി, ക്ഷേത്ര മേൽശാന്തി അജിത്ത് മഹാദേവൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്

video
play-sharp-fill

29 ന് വൈകുന്നേരം അഞ്ചിന് ഭജൻസ്, 6.45 ന് കാവടി വരവ്. രാത്രി ഒൻപതിന് ഫ്യൂഷൻ കൈകൊട്ടിക്കളി . 30ന് പള്ളിവേട്ട മഹോത്‌സവം. രാവിലെ 11ന് ചാക്യാർ കൂത്ത്, വൈകുന്നേരം 6.45 ന് കർപ്പൂര താലം,

തുടർന്ന് ഫ്യൂഷൻ കോൽകളി. 31 ന് രാവിലെ 8.15 ന് ഗജപൂജ, 11ന് ആനയൂട്ട്. ഉച്ച കഴിഞ്ഞ് മൂന്നിന് പകൽപ്പൂരം . രാത്രി 11ന് ആറാട്ട്, വലിയ കാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവ പരിപാടികൾക്ക് പ്രസിഡന്റ് ജി.ജയൻ, വൈസ് പ്രസിഡന്റ് പി.സദാശിവൻ, സെക്രട്ടറി എം.ആർ.രതീഷ് തുടങ്ങിയവർ ഭാരവാഹികളായ കമ്മറ്റി നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group