play-sharp-fill
കോട്ടയം കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി ; കുണ്ടൂക്കാല സ്വദേശിയുടേതാണ് മൃതദേഹം ; വഴി തെറ്റി കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്.

പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴി തെറ്റി കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.