ആരോഗ്യനില മോശം; നടൻ വിജയകാന്ത് വീണ്ടും ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ചെന്നൈ: ചലച്ചിത്ര നടനും ഡി.എം.ഡി.കെ. സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവു പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിലെത്തിച്ചതെന്നും അടുത്തദിവസം വീട്ടിലേക്കു മടങ്ങുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രിയധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അനാരോഗ്യത്തെത്തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ആഴ്ചകൾ നീണ്ട ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി. ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡി.എം.ഡി.കെ. ജനറൽ കൗൺസിൽ യോഗത്തിൽ വിജയകാന്ത് പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.