play-sharp-fill
പേടി വേണ്ട പ്രയാസപ്പെടണ്ട; പ്രമേഹം നിയന്ത്രിക്കാൻ പത്തു പാനീയങ്ങള്‍

പേടി വേണ്ട പ്രയാസപ്പെടണ്ട; പ്രമേഹം നിയന്ത്രിക്കാൻ പത്തു പാനീയങ്ങള്‍

സ്വന്തം ലേഖിക.

രക്തത്തില്‍ അമിതമായ അളവില്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ ഗ്ലൈസീമിയ. ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷിക്കുറവോ അല്ലെങ്കില്‍ ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയില്‍ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയോ ആണ് ഹൈപ്പര്‍ ഗ്ലൈസീമിയക്ക് കാരണം.

പ്രമേഹ രോഗികള്‍ അല്ലെങ്കില്‍ പ്രമേഹം സാധ്യത ഉള്ളവര്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായ അളവില്‍ നിലനിര്‍ത്തേണ്ടതുണ്ട്. തണുപ്പുകാലങ്ങളില്‍ ഇത് വളരെ രൂക്ഷമാകുക പതിവാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ ഇതാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നാരങ്ങാനീരും ചൂടുവെള്ളവും

ദിവസവും രാവിലെ ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് കലര്‍ത്തികുടിക്കുന്നത് ഇൻസുലിൻ ഹോര്‍മോണുകള്‍ക്കെതിരെ ശരീരത്തിന്റ പ്രതിപ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ടൈപ്പ് 2 വിഭാഗത്തിലെ പ്രമേഹത്തെ നിയന്ത്രിക്കും

ഹെര്‍ബല്‍ ചായ

ഗ്രീൻ ചായ,കറുവപ്പട്ട ചായ തുടങ്ങിയവയില്‍ ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും.

 

ആപ്പിള്‍ സിഡര്‍ വിനീഗര്‍ –

ഭക്ഷണത്തിന് മുന്നെയോ ശേഷമോ ആപ്പിള്‍ സിഡര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ ഭക്ഷണശേഷം അമിതമായി രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുന്നു.

 

ചൂടുവെള്ളത്തില്‍ കലര്‍ത്തിയ മഞ്ഞള്‍-

മഞ്ഞള്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് ശരിയായ രീതിയില്‍ ഗ്ലൂക്കോസിന്റെ ആഗിരണത്തിന് ഇൻസുലിനെ സഹായിക്കും

ഇഞ്ചിനീര്-

ഭക്ഷണത്തിന് മുന്നെയോ ശേഷമോ ഇഞ്ചി നീര് സേവിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഉപകരിക്കും.

 

വെജിറ്റബിള്‍ ജ്യൂസ്-

വെജിറ്റബിള്‍ ജ്യൂസ് പതിവായി സേവിക്കുന്നത് ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഉത്തമമാണ്.

 

കറ്റാര്‍ വാഴജ്യൂസ് –

കറ്റാര്‍ വാഴ ജ്യൂസ് പതിവായി കുടിക്കുന്നവര്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താൻ സാധിക്കും.

 

ഉലുവവെള്ളം-

ഉലുവ നീര് പതിവായി ഉപയോഗിച്ചാല്‍ ഗ്ലൂക്കോസ് ക്യത്യമായ അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന് പ്രയോജനകരമാണ്.