എക്‌സിക്യുട്ടീവില്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ നിര്‍ദ്ദേശിച്ചില്ല ; എതിരാളികളില്ല; സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ നിര്‍ദ്ദേശിച്ചില്ല.
വ്യാഴാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. കാനം രാജേന്ദ്രന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെയാണു ബിനോയ് വിശ്വത്തെ ആക്ടിങ് സെക്രട്ടറിയാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബിനോയ് വിശ്വത്തിന്റെ നിയമനത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു മുറുമുറുപ്പുണ്ട്. പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചാണു നിയമനമെന്നും താല്‍ക്കാലിക ചുമതല ബിനോയിക്കു നല്‍കേണ്ട അടിയന്തര ആവശ്യം ഉണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ തുറന്നടിച്ചിരുന്നു.
Third Eye News Live
0