
സ്വന്തം ലേഖിക
വെസ്റ്റ് ബാങ്കിലെ വീടുകള്‍ക്ക് നേരെ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലൻസുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടുവെന്ന് റിപ്പോര്‍ട്ട്.മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലൻസുകളാണ് സൈന്യം തടഞ്ഞിട്ടത്. തുല്‍ക്കറമിലെ അഭയാര്‍ഥി ക്യാമ്ബില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മുമ്ബും പരിക്കേറ്റവരുമായി പോയ ആംബുലൻസുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ദുരന്തസ്ഥലങ്ങളിലേക്ക് പോയ റെഡ് ക്രോസ് , റെഡ് ക്രസന്റ് എന്നിവയുടെ ആംബുലൻസുകളാണ് സൈനിക വാഹനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തടഞ്ഞിട്ടത്. അതെ സമയം തുല്‍ക്കറമിലെ, നിരവധി വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുകയാണ്. ആയുധങ്ങളുമായി ഇരച്ചു കയറിയ സൈന്യം സത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡുകളില് പ്രതിഷേധിച്ച ഫലസ്തീനികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. അതെ സമയം ഗസ്സയില്‍ ഇസ്രായേല്‍ ക്രൂരത തുടരുകയാണ്. 250 പേരെയാണ് ഗസ്സയില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊലപ്പെടുത്തിയത്. മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയര്‍ന്നു. ബന്ദികളെ തിരിച്ചെത്തിക്കാൻ പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഗാസി അഭയാര്‍ഥ ക്യാമ്ബില്‍ 70 പേരുള്‍പ്പെടെ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്നുതള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങില്‍ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രിയും ഇസ്രായേല്‍ ബേംബ് വര്‍ഷിച്ചു. ഗസ്സയുടെ കൂടുതല്‍ ഉള്‍ഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. എത്ര നീണ്ടാലും ഹമാസിനെ തുരത്തി ബന്ദികളെ മടക്കി കൊണ്ടു വരുമെന്ന് യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് പറഞ്ഞു. ബന്ദിമോചനത്തിന് പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളല്‍ പദ്ധതിയുണ്ടെന്ന് ലികുഡ് പാര്‍ട്ടി യോഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഭയാഥര്‍ഥികളായി ഇവരെ ഏറ്റെടുക്കാൻ താല്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും നെതന്യാഹു പറഞ്ഞു.കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്. മൂന്ന് ദിവസത്തിനിടെ 17 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയൻ തലസ്ഥാനമായ ദമസ്കസിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഇറാൻ റവലൂഷനറി ഗാര്‍ഡ് ഉപദേശകൻ സയ്യിദ് റാസി മൂസവിയെ വധിച്ചതിനെ ന്യായീകരിച്ച് ഇസ്രായേല്‍ സൈന്യം പറയുന്നു. ലബനാൻ യുദ്ധത്തില്‍ മികച്ച പ്രതിരോധമായിരിക്കും ഇതെന്ന് ഇസ്രായേല്‍ സൈനിക കമാര്‍ഡര്‍ വ്യക്തമാക്കി.എന്നാല്‍ കൊലക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാൻ പ്രസിഡൻറ് മുന്നറിയിപ്പ് നല്കി. ഇറാന്റെ പ്രത്യാക്രമണ സാധ്യത മുൻനിര്‍ത്തി തയാറെടുക്കുന്നതായി ഇസ്രായേല്‍ സൈന്യംപറയുന്നു.. എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നതായി ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം. ചെങ്കടലില്‍ യെമൻ സുരക്ഷാ സേന ലക്ഷ്യം വെക്കാത്ത മറ്റു കപ്പലുകള്‍ ഭയപ്പെടേണ്ടതില്ലെന്നും ഹൂതികള്‍ വ്യക്തമാക്കി



