‘വല്ലാത്ത ഒരു പറ്റിക്കൽ’…!!കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം,’പ്രാങ്ക്’ ആണെന്ന് പ്രതികൾ…!!രണ്ട് പേര്‍ അറസ്റ്റില്‍.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം:കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍.താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.’പ്രാങ്ക്’ (പറ്റിക്കുക) ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്.

മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയാണ് സുള്‍ഫിക്കര്‍, യാസീൻ എന്നിവര്‍ കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണമാണ് തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group