Spread the love

 

കോട്ടായം : ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തെക്കേക്കരയില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

video
play-sharp-fill

 

 

 

 

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാള്‍ മിഠായി നല്‍കി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാര്‍ത്ഥിനിയായ അയല്‍വാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഒച്ച വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച്‌ ഇതര സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു.

 

 

 

 

സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച്‌ സൂചന കിട്ടിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group