Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

തണ്ണീർമുക്കം:ഒരു വര്‍ഷമെങ്കിലും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യം ഇത്തവണയും നടപ്പായില്ല. നിര്‍ദേശങ്ങളെല്ലാം തള്ളി തണ്ണീര്‍മുക്കം ബണ്ട് അടച്ചുതുടങ്ങി. കൃഷി കലണ്ടര്‍ അനുസരിച്ച്‌ തണ്ണീര്‍മുക്കം ബണ്ട് ഡിസംബര്‍ 15ന് അടയ്ക്കേണ്ടതായിരുന്നു.

എന്നാല്‍ നവകേരളസദസുമായി ബന്ധപ്പെട്ട് കോട്ടയം ആലപ്പുഴ കളക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും തിരക്കിലായതിനാല്‍ യോഗം നീണ്ടു. ഒരാഴ്ചക്കു ശേഷം ആലപ്പുഴ ജില്ലാ കളക്ടര്‍ ജോണ്‍ വി സമാവുവലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് ബണ്ട് അടയ്ക്കാൻ തീരുമാനമായത്. ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കല്‍ വിഭാഗം എക്സിക്ക്യൂട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷട്ടറുകള്‍ അടയ്ക്കുമ്ബോള്‍ ബണ്ടിന് ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെജീവനോപാധികളെ (വള്ളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവ് ഇറങ്ങിയിരുന്നു. അടച്ചത് വെച്ചൂര്‍ ഭാഗത്തെ ഷട്ടറുകള്‍ വെച്ചൂര്‍ ഭാഗത്തെ ഷട്ടറുകളാണ് ആദ്യം അടച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവൻ ഷട്ടറുകളും അടയ്ക്കും. ഇതോടെ ആലപ്പുഴ ഭാഗത്ത് നിന്ന് കൊച്ചി ഭാഗത്തേക്കുള്ള ജലയാനങ്ങള്‍ ലോക്കുകളിലൂടെ പോകണം.

തണ്ണീര്‍മുക്കത്ത് നിന്നാരംഭിക്കുന്ന ഒന്നാം ഘട്ടത്തില്‍ 20-30 അടി ലോക്കുകളും വെച്ചൂര്‍ ഭാഗത്ത് 40 അടി ലോക്കും മദ്ധ്യഭാഗത്ത് 49 അടി ലോക്കുമാണുള്ളത്. ഇരുവശത്തെയും ജലനിരപ്പ് ഒരേ ലവലില്‍ ആക്കിയ ശേഷമേ ജലവാഹനങ്ങള്‍ക്ക്അപ്പുറമിപ്പുറം സഞ്ചരിക്കാനാകൂ.  ഒന്നാം കൃഷിക്ക് നിലമൊരുക്കി പാടങ്ങളില്‍ ഞാറ് നട്ടു തുടങ്ങിയതോടെയാണ് ഉപ്പുവെള്ളം കയറാതിരിക്കാൻ ബണ്ട് അടച്ചത്.

വൃശ്ചിക വേലിയേറ്റം വന്നതോടെ വേമ്ബനാട്ടുകായലില്‍ നല്ല ഒഴുക്കുണ്ട്. മത്സ്യലഭ്യത കൂടിയതോടെ ബണ്ട് അടയ്ക്കുന്നതിന് മത്സ്യതൊഴിലാളികള്‍ എതിരാണ്. പരിസ്ഥിതി വിദഗ്ദ്ധരെപ്പോലെ ബണ്ട് അടയ്ക്കരുതെന്ന നിലപാടിലാണ് അവര്‍.