Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

തിരുവനന്തപുരം:കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയില്‍ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടിയും നല്‍കി.

 

ഈ മാസം 121 കോടി രൂപയാണ്‌ കോര്‍പറേഷന്‌ സര്‍ക്കാര്‍ നല്‍കിയത്‌.ഒന്‍പത് മാസത്തിനുള്ളില്‍ 1350 കോടിയും. ഈ വര്‍ഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്‌. രണ്ടാം പിണറായി സര്‍ക്കാര്‍ 5054 കോടി രൂപ കെ.എസ്‌.ആര്‍.ടി.സിക്കായി നീക്കിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്‌ 9990 കോടി രൂപയാണ്‌. യു.ഡി.എഫ്‌ സര്‍ക്കാറിന്‍റെ അഞ്ചു വര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയും.