ജോലിക്കാര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് മണ്ണില്‍ കുഴികുത്തി’; കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ ദുഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും ; പരാമര്‍ശത്തിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക.

Spread the love

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ താര കുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റേത്. അടുത്തിടെ വീട്ടിലെ ജോലിക്കാര്‍ക്ക് ഭക്ഷണം നല്‍കിയ രീതി പങ്കുവച്ചുകൊണ്ടുള്ള കൃഷ്ണകുമാറിന്റെ വീഡിയോ ഏറെ ട്രോളുകള്‍ വാരികൂട്ടിയിരുന്നു.ഇപ്പോഴിതാ സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തക ധന്യാരാമൻ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

 

 

 

 

ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പറമ്ബില്‍ പണിയെടുക്കാൻ വന്നവര്‍ക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്ബിയിരുന്നു എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി.സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയില്‍ കൃഷ്ണ കുമാറിന്റെ മാതാവ് തറയില്‍ കുഴി കുഴിച്ചു പണിക്കെത്തിയവര്‍ക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നുവെന്നും സംഭവം ഭരണഘടന നിലവില്‍ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവില്‍ റൈറ്റ്സ് ആക്‌ട് ഈ രാജ്യത്ത് നിലവില്‍ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണെന്നും പരാതിയില്‍ പറയുന്നു.

 

 

 

 

നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ പ്രവര്‍ത്തി ചെയ്തത് ശിക്ഷാര്‍ഹമാണെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ ദുഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും കൃഷ്ണകുമാറും ബന്ധുക്കളും നടത്തിയ കുറ്റകൃത്യത്തില്‍ പരാതിയുണ്ടെന്നും സംഭവത്തിന്‌ കാരണകാരായ മുഴുവൻ പേര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി കള്‍ സ്വീകരിക്കണമെന്നും പരാതിക്കാരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീട്ടില്‍ പറമ്ബ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് പഴങ്കഞ്ഞ് മുറ്റത്ത് കുഴികുത്തി ഇല വെച്ച്‌ നല്‍കിയ അനുഭവം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

 

 

 

 

ജോലിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച്‌ പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.