കോട്ടയം ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു;ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു,വീണ്ടും ആശങ്കയിലേക്ക് ജില്ല.ശ്വാസകോശ രോഗങ്ങൾ പ്രധാന വെല്ലുവിളി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ വീണ്ടും ആശങ്കയിലേക്ക് കോട്ടയം ജില്ല.ബുധനാഴ്ച 79 പേരാണ് പോസിറ്റിവായത്‌.ചൊവ്വാഴ്ച 75 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്‌ചവരെ 10-20 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ 50 കടക്കുകയായിരുന്നു.അടുത്ത ദിവസങ്ങളിലും എണ്ണം വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തല്‍. ഈമാസം ഇതുവരെ 671 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്.

നിലവില്‍ സംശയം തോന്നി പരിശോധിക്കുന്നവരില്‍ മാത്രമാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. പരിശോധന വ്യാപകമാക്കിയാല്‍ എണ്ണം ഇനിയും ഉയരും. വൈറല്‍പനി വ്യാപകമായിരിക്കെയാണ് വീണ്ടും കോവിഡ് പടരുന്നത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുമുണ്ട്. വാക്‌സിനേഷന്‍ നടത്തിയവരെയും നേരത്തേ കോവിഡ്‌ ബാധിച്ചവരെയും രോഗം വീണ്ടും ബാധിക്കുന്നുണ്ട്‌. ആദ്യകാലത്തെ അത്ര അപകടകാരിയല്ലെങ്കിലും രോഗം പടരുന്നത്‌ അതിവേഗമാണ്‌. പനി, ജലദോഷം, കഫം, ശരീരവേദന, സന്ധിവേദന, തൊണ്ടവേദന
എന്നിവയുണ്ടെങ്കില്‍ അതു കോവിഡാകാനാണ്‌ സാധ്യതയെന്നു വിദഗ്‌ധര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞുകാലത്ത്‌ ശ്വാസകോശരോഗം വര്‍ധിക്കാറുണ്ടെങ്കിലും ഇക്കുറി നിരക്ക്‌ കൂടുതലാണ്‌. പനിബാധിച്ച്‌ എത്തുന്നവരില്‍ നിശ്ചിത ശതമാനം പേരിലും കോവിഡ്‌ കണ്ടെത്തിയിട്ടുണ്ട്‌.ശ്വാസകോശ രോഗങ്ങളാണ്‌ പ്രധാന വെല്ലുവിളി.ശക്തമായ ചുമയും കഫക്കെട്ടും സംസാരിക്കാനാവാത്ത വിധം ശബ്‌ദമില്ലാതെയും വരുന്നുണ്ട്‌. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്‌ടറുടെ സേവനം ഉറപ്പാക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിര്‍ദേശിക്കുന്നു.

പരമാവധി വെള്ളം കുടിക്കണം. മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത്‌ മൂന്ന് ലിറ്റര്‍ വെള്ളം വരെ കുടിക്കണം. നല്ല പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഏഴ്-ഒമ്ബത് മണിക്കൂര്‍ വരെ നിര്‍ബന്ധമായി ഉറങ്ങുകയെന്നതും രോഗതീവ്രത കുറക്കും. പഞ്ചസാര, കാര്‍ബണേറ്റ് ചെയ്‌ത പാനീയങ്ങള്‍ തുടങ്ങിയ ഒഴിവാക്കണം.
അസുഖമുള്ളവര്‍ പുറത്തിറങ്ങാതിരിക്കുന്നത്‌ രോഗവ്യാപനം ഒഴിവാക്കും. പനി ബാധിതരും ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.