പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, ആറുവയസ്സുകാരി അബിഗേലിനെയും കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരില്‍ക്കണ്ടു.

Spread the love

 

കൊല്ലം : മുഖ്യമന്ത്രിയും മന്ത്രിമാരും കൊല്ലത്ത് താമസിച്ച ബീച്ച്‌ ഹോട്ടലിലേക്ക് കുട്ടിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. കുട്ടിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാൻ പരമാവധി ശ്രമിച്ച ജോനാഥനെയും മുഖ്യമന്ത്രി പ്രശംസിച്ചു. തന്നെ മുഖ്യമന്ത്രി ‘ഹീറോ’ എന്നാണ് വിളിച്ചതെന്നും ജോനാഥൻ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കിയിരുന്നു.

video
play-sharp-fill

 

 

 

 

കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍വെച്ച്‌ രേഖാചിത്രം തയാറാക്കിയ ദമ്ബതികളെ മുഖ്യമന്ത്രി ആദരിച്ചിരുന്നു. കടയ്ക്കലില്‍ നടന്ന നവകേരള സദസ്സില്‍ പഞ്ചായത്തിന്‍റെ ഉപഹാരം നല്‍കി കുട്ടിയെ മുഖ്യമന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയെ കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും ഇനി ഒരു കുടുംബത്തിനും അബിഗേലിനുണ്ടായതുപോലെ അവസ്ഥയുണ്ടാകരുതെന്നും കുടുംബം അഭിപ്രായപ്പെട്ടു.