Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കേരള മുനിസിപ്പാലിറ്റി ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ 47ആം യൂണിറ്റ്  സമ്മേളനം നടത്തി. സിമി കെ.ജെ (പ്രസിഡന്റ്) ലിനീഷ് രാജ് ബി പി (സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

വനിതാ കമ്മറ്റി ചെയർപേഴ്സൺ ടി എ തങ്കം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി ജേക്കബ് സൺ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ദേശീയ കമ്മിറ്റി അംഗം കുഞ്ഞ് ഇല്ലംപള്ളി , യുഡിഎഫ് നേതാക്കളായ എം.പി സന്തോഷ് കുമാർ , സാബു മാത്യു , ടി.സി റോയി , ബിന്ദു സന്തോഷ് കുമാർ , എം.എ ഷാജി, എൻ ജയചന്ദ്രൻ , ജൂലിയസ് ചാക്കോ , എസ് ഇ ടി ഓ താലൂക്ക് ചെയർമാൻ പി.സി മാത്യു , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഗൗരി ശങ്കർ , അസോസിയേഷൻ ഭാരവാഹികളായ റഹീം ഖാൻ , പ്രകാശ് ടി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group