
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: പണമിടപാട് കേസിൽ കോടതിയില്‍ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. വെമ്പള്ളി ചേന്നംപ്രായിൽ ( ആവിയിൽ ) വീട്ടിൽ ജെയിംസ് ഇമ്മാനുവൽ (60) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
2006 ൽ കോടതി ഇയാൾക്കെതിരെ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. പിന്നീട് ഈ കേസില്‍ കോടതി ഇയാൾക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽകഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലാണ് ഇയാളെ ചെന്നൈയിൽ നിന്നും പിടികൂടുന്നത്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ സുരേഷ് കുമാർ വി, സി. പി.ഓ മാരായ മനോജ്, ബിജോയ് മാത്യു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



