കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ്; കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്.

Spread the love

സ്വന്തം ലേഖിക.

 തിരുവനന്തപുരം :ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്തുവാനുള്ള   പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി JN1 സാന്നിധ്യവും കണ്ടെത്തി. BA 2.86 ന്റെ ഒരു വകഭേദം ആണ് JN 1. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group