ബസ്സ് യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

 കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റിലയ്ക്ക്‌ കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു .