
ചലച്ചിത്ര അക്കാദമി ചെയർമാനെതിരേ അംഗങ്ങൾ: 9 പേർ സമാന്തര യോഗംചേർന്നു:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു.
ചെയർമാൻ രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചു.
അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളില്‍ ഒന്‍പതു പേരാണ്, ഐഎഫ്‌എഫ്‌കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടഗോര്‍ തീയറ്ററില്‍ സ്മാന്തര യോഗം ചേര്‍ന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎഫ്‌എഫ്‌കെ നടക്കുന്നതിനാല്‍ പരസ്യമായി രംഗത്തുവരേണ്ടെന്നാണ് ഇവരുടെ തീരുമാനം. അതേസമയം ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
Third Eye News Live
0