video
play-sharp-fill

വീട്ടില്‍ അതിക്രമിച്ചു കയറി കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 15 വര്‍ഷം കഠിനതടവ്

വീട്ടില്‍ അതിക്രമിച്ചു കയറി കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 15 വര്‍ഷം കഠിനതടവ്

Spread the love

സ്വന്തം ലേഖകൻ

പുനലൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബിരുദവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും.

പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവിള വീട്ടില്‍ അനീഷ്‌കുമാറിനെ(28)യാണ് ശിക്ഷിച്ചത്. പുനലൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ.എം.സുജയുടേതാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കൊല്ലം ഫെബ്രുവരി 16-ന് രാത്രി തെങ്കാശി പാവൂര്‍സത്രത്തില്‍ റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച കേസിലെയും പ്രതിയാണിയാള്‍. കേരളത്തിലും തമിഴ്നാട്ടിലും ഒന്നുപോലെ കോളിളക്കമുണ്ടാക്കിയ കേസാണിത്.