video
play-sharp-fill

ബസോട്ടം നിരോധിച്ച പാലത്തിലൂടെ നവകേരള സദസിലേക്ക് . പോകുന്ന ബസുകൾ കടത്തിവിട്ടു: ബിജെപി പ്രതിഷേധിച്ചു:  സംഭവം കുമരകത്ത്

ബസോട്ടം നിരോധിച്ച പാലത്തിലൂടെ നവകേരള സദസിലേക്ക് . പോകുന്ന ബസുകൾ കടത്തിവിട്ടു: ബിജെപി പ്രതിഷേധിച്ചു:  സംഭവം കുമരകത്ത്

Spread the love

സ്വന്തം ലേഖകൻ

കുമരകം: ബസോട്ടം നിരോധിച്ച വഴിയിലൂടെ നവകേരള സദസിലേക്ക് ആളെ കൊണ്ടുപോകാനുള്ള ബസ് കടത്തി വിട്ടു. ഇതിനെതിരേ ബി.ജെ.പി. രംഗത്തു വന്നു.
കുമരകത്താണ് സംഭവം.
കുമരകത്ത് ജനങ്ങൾ നേരിടുന്നത് ഇരട്ട നീതിയെന്ന് ബി.ജെ.പി ആരോപിച്ചു.ബസ് സർവ്വീസ് നിരോധിച്ച കുമരകത്തെ താല്കാലിക പാലത്തിലൂടെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനായി ബസുകൾ കയറ്റിവിട്ടതിനെതിരെയാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഏറ്റുമാനൂർ മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനായുള്ള ആളുകളെ കയറ്റിയ ബസ്സാണ് താൽക്കാലിക പാലത്തിലൂടെ കടത്തിവിട്ടത്. താല്കാലിക പാലത്തിന്റെ ബലക്ഷയവും, ചന്തക്കവലയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് 2 വർഷക്കാലമായി താല്കാലിക പാലത്തിലൂടെയുള്ള ബസ് സർവ്വീസ് ഭരണാധികാരികൾ നിരോധിച്ചത്. അധികാരികളുടെ ഇരട്ടത്താപ്പ് നയത്തിനെതിരെയാണ് കുമരകം ഗ്രാമ പഞ്ചായത്തിലെ BJP അംഗങ്ങൾ പ്രതിഷേധവുമായെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനായി പാലത്തിലൂടെ ബസുകൾ കടത്തിവിടാവുന്ന സാഹചര്യo ഉള്ളപ്പോൾ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാത സ്വകാര്യ ബസുകൾക്ക് സർവ്വീസ് നടത്താനുള്ള അനുമതി നല്കുവാൻ ബന്ധപ്പെട്ടവർ തീരുമാമെടുക്കണം എന്നാണ് ബി.ജെ.പി മെമ്പർമാരുടെ ആവശ്യം.

ഇത്തരത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവരുടെ നേത്യത്വത്തിൽ നാട്ടുകാരുടെ പരാതി ജില്ലാ കളക്ടർക്ക് നല്കി