സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് ; ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പോലീസ് ; ഗതാഗത നിയന്ത്രണങ്ങള്‍ ഇപ്രകാരം

Spread the love

സ്വന്തം ലേഖകൻ

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.

 നിയന്ത്രണം കഴിയുന്നത് വരെ കാനം ചന്തക്കവല ഭാഗത്ത് നിന്നും ഇളപ്പുങ്കൽ ഭാഗത്തേക്ക് വാഹനഗതാഗതം നിരോധിച്ചിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കോട്ടയം- കുമളി റോഡേ പാമ്പാടി- പുളിക്കൽ കവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.

 ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്നവർ കറുകച്ചാൽ-കങ്ങഴ- പുളിക്കൽകവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.

 കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ പൊൻകുന്നം-കൊടുങ്ങൂർ റോഡേ -ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.

 മണിമല ഭാഗത്തുനിന്നും വരുന്നവർ ചാമംപതാൽ- കൊടുങ്ങൂർ റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.

 സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സി.എം.എസ് പള്ളിയുടെയും, സി.എം.എസ് സ്കൂളിന്റെയും, ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതാണ്. തിരികെ വാഹനങ്ങൾ കാഞ്ഞിരപ്പാറ പുളിക്കൽ കവല വഴി പോകേണ്ടതാണ്.